'ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും'; വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ

Published : Apr 23, 2026, 11:14 AM IST
Sandeep varier

Synopsis

തിരുവനന്തപുരം നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദ് മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

തിരുവനന്തപുരം: നന്ദ​ഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയിൽ ക്രിസ്ത്യൻ ഭക്തി​ഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തിൽ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തിൽ നോമ്പ് തുറയും മസ്ജിദിൻ്റെ മുറ്റത്ത് അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒക്കെ ഒരുക്കിയെന്നിരിക്കും. റോസിക്ക് എൻ്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടമാവുന്നില്ലെങ്കില് ഈ വീട്ടിൽ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്ക്കോളൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നന്ദ​ഗേവിന്ദം ഭജൻസിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രം​ഗത്തെത്തിയിരുന്നു. തുടർന്ന് നന്ദ​ഗോവിന്ദം ഭജൻസും ക്ഷേത്രക്കമ്മിറ്റിയും വിശദീകരണം നൽകി.

ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നും ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ വിമർശനം. ക്രിസ്തീയ ഭക്തി​ഗാനം ക്ഷേത്രത്തിൽ ആലപിക്കുന്ന നന്ദ​ഗോവിന്ദം ഭജൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദ​ഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രം​ഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂർ പൂരം നടത്തിപ്പ്: 'സെൻസിബിളായ തീരുമാനത്തിന് കൂടെ നിൽക്കും, ആരുടെയും സ്വാർത്ഥ താൽപര്യത്തിന് വേണ്ടി നിൽക്കില്ല': കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം: ആശുപത്രിയിൽ നിന്നും വേണ്ട പരിഗണന ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ്