പൊലീസ് ട്രെയിനി ആനന്ദിന്റെ ആത്മഹത്യ; ദുരൂഹതയെന്ന് കുടുംബം, അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകി

Published : Sep 18, 2025, 07:11 PM IST
anand suicide

Synopsis

ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിം​ഗ് നൽകുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ. പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും കുടുംബം പരാതി നൽകി. ഇന്ന് രാവിലെയാണ് ആനന്ദിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിം​ഗ് നൽകുകയും ചെയ്തിരുന്നു. മേലുദ്യോ​ഗസ്ഥർ വിവരമന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ല എന്നായിരുന്നു ആനന്ദിന്റെ മറുപടി. മൊഴിയെടുത്ത പൊലീസിനോടും ഇങ്ങനെയാണ് പറഞ്ഞതെന്ന് ഉദ്യോ​ഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ബാരക്കിൽ വിശ്രമത്തിലായിരുന്ന ആനന്ദ് സന്തോഷവാനായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ഇറങ്ങാമെന്നും പറഞ്ഞിരുന്നു.

എന്നാൽ‌ സുഹൃത്തുക്കൾ പരിശീലനത്തിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്കും പോയ സമയത്താണ് ആനന്ദ് ബാരക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ലീവ് നിഷേധിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. മാത്രമല്ല, പ്ലാറ്റൂൺ ലീഡറാകുന്നതിൽ ആനന്ദ് വിമുഖത കാണിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ബി കമ്പനിയിലെ ലീഡറായിരുന്നു ആനന്ദ്. വിതുര മീനാങ്കൽ സ്വദേശിയാണ് ആനന്ദ്. ഇന്നലെ അമ്മയും സഹോദരനും ആനന്ദിനെ സന്ദർശിച്ചിരുന്നു. പ്ലാറ്റൂണ്‍ ലീഡർ ആയ ശേഷം മാനസിക സംഘർഷത്തിലായിരുന്നു ആനന്ദ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആസുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ