അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചിട്ടില്ല, തന്നെയും മീരാജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം: സാറാ റോബിൻ

Published : May 25, 2023, 08:07 AM ISTUpdated : May 25, 2023, 11:53 AM IST
 അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചിട്ടില്ല, തന്നെയും മീരാജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം: സാറാ റോബിൻ

Synopsis

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സാറാ റോബിൻ പറഞ്ഞു. ​ഗ്രൂപ് തുടങ്ങിയ അന്നുമുതൽ ഉണ്ട്. തന്നെ ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം.

കൊച്ചി: അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അ‍ഡ്മിൻ സാറാ റോബിൻ. തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ​ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത്. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ​ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സാറാ റോബിൻ പറഞ്ഞു. ​ഗ്രൂപ് തുടങ്ങിയ അന്നുമുതൽ ഉണ്ട്. തന്നെ ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ്  സൊസൈറ്റി രൂപീകരിക്കാൻ പോകുകയാണ്. നിലവിൽ ഒമ്പതിനായിരത്തോളം അം​ഗങ്ങളുണ്ട്. ഈ ​ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെയെന്നും സാറ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ