
ദുബായ്: അമിത രാഷ്ട്രീവത്കരണത്തിൽ കേരളം രാജ്യത്തെ മോശം മാതൃകയെന്ന് ശശി തരൂർ. ദുബായിൽ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചർച്ചയിലാണ് വിമർശനം. ഒരു ബിസിനസ് തുടങ്ങാൻ കേരളത്തിൽ 236 ദിവസം വരെയാണ് എടുക്കുന്നതെന്നും ഇങ്ങനെ തുടരാനാവില്ലെന്നും തരൂർ പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാനും ഹർത്താലുകൾ തടയാനും കേരളത്തിൽ നിയമം വേണമെന്നും തരൂർ ആവശ്യപ്പെട്ടു.
നിക്ഷേപക സൗഹൃദ അന്തരീക്ഷമൊരുക്കുന്നതിൽ കേരളത്തിലുണ്ടായ മുന്നേറ്റം സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ നിലനിൽക്കുമ്പോഴാണ് ശശി തരൂർ ഈ ചോദ്യങ്ങളുയർത്തുന്നത്.സിംഗപ്പൂരിൽ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാൻ. ഇന്ത്യയിൽ അത് 114 ദിവസം. കേരളത്തിൽ 236 ദിവസം വേണം.സർക്കാർ വ്യവസായങ്ങൾക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു. സർക്കാരിന്റെ മറ്റു മേഖലകളിലൊന്നും അതിന്റെ സൂചനകൾ കാണുന്നില്ല.
സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തുകളയാവുന്നതാണെന്നും തരൂർ പറഞ്ഞു.കേരള മോഡൽ വികസനം ഇരുപതാം നൂറ്റാണ്ടിലെ മികച്ചതായിരുന്നു. പുതിയ കാലത്തിന് അതുപോര. നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് മുൻപ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമല്ലേ മെച്ചപ്പെടേണ്ടത് എന്ന മാധ്യമപ്രവർത്തക അഞ്ജന ശങ്കറിന്റെ ചോദ്യത്തിനാണ് അമിതരാഷ്ട്രീയവൽക്കരണത്തെ കുറിച്ചുള്ള മറുപടി.
ഇതൊരു ദേശീയ പ്രശ്നമാണ്. കേരളം അതിലെ മോശം ഉദാഹരണമാണ്. സ്വകാര്യ കോളേജുകളിലെ അധ്യാപകർ പോലും രാഷ്ട്രീയമാണ് ആദ്യം മുന്നിൽ വെയ്ക്കുന്നത്. നിക്ഷേപക സംരക്ഷണ നിയമം വരണം. ഹർത്താലുകൾ നിരോധിക്കണം. പാർട്ടി താൽപര്യങ്ങളല്ല പൊതുതാൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. കേരളത്തിൽ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യവും ഉയർന്നു.കേരളത്തിൽ പോസിറ്റീവായ മാറ്റങ്ങൾക്കായി ദുബായിലെ സ്ഥിരം ചർച്ചാ വേദിയാമ് കേരള ഡയലോഗ്സ്. വ്യവസായികൾ ഉൾപ്പടെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സദസ്സ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam