കേന്ദ്രസര്‍ക്കാറിന്‍റെ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സതീശന്‍ സര്‍ക്കാര്‍, പ്രതിപക്ഷവും പിന്തുണക്കും

Published : Jun 30, 2026, 09:40 PM IST
Satheesan Modi

Synopsis

കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ ഭേദഗഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചേക്കും. ഈ ഭേദഗതി സന്നദ്ധസംഘടനകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെക്കുന്നതാണെന്ന് സർക്കാർ ആരോപിക്കുന്നു.

തിരുവനന്തപുരം കേന്ദ്ര സര്‍ക്കാറിന്‍റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ നാളെ നിയമ സഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചേക്കും. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്.സി.ആര്‍.എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ടം ഭേദഗതി. സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിക്കാനാകും. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയില്‍ നിന്നും അടിയന്തരമായി പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മൗനവും ഒരു തരത്തിൽ സർക്കാരിനോട് ചെയ്യുന്ന സർവീസ്'; ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ജയതിലക്
സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്; നാളെ ഹാജരാക്കും