കൊവിഡ് വ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് റാലികള്‍; രൂക്ഷ വിമര്‍ശനവുമായി സത്യദീപം മുഖപത്രം

By Web TeamFirst Published Apr 22, 2021, 6:36 PM IST
Highlights

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ,  രോഗലക്ഷണങ്ങളോടെ മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് റാലികളിൽ  പങ്കെടുത്തത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകിയെന്നാണ് സത്യദീപം മുഖപത്രത്തിലുള്ളത്.
 

എറണാകുളം: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് റാലികൾ നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ,  രോഗലക്ഷണങ്ങളോടെ മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് റാലികളിൽ  പങ്കെടുത്തത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകിയെന്നാണ് സത്യദീപം മുഖപത്രത്തിലുള്ളത്.

കേരളം 50 ലക്ഷം ഡോസ് വാക്സീൻ  ആവശ്യപ്പെട്ടപ്പോൾ 5.55 ലക്ഷം മാത്രം വാക്സിനാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്യത്ത് വാക്സീൻ ലഭ്യത ഉറപ്പുവരുത്താതെ കയറ്റുമതി ചെയ്ത കേന്ദ്രസർക്കാർ നടപടിയെയും മുഖപത്രം വിമർശിച്ചു. ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താതെ കോടികൾ മുടക്കി പ്രതിമങ്ങൾ നിർമ്മിച്ച ഗുജറാത്ത് സർക്കാർ ഇപ്പോൾ വലിയ വിലകൊടുക്കുകയാണെന്നും മുഖപത്രത്തിൽ പറയുന്നു.

 

click me!