
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതുതായി 2485 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ജില്ലയിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേര്‍ കൊവിഡ് ബാധിതരായി. 87428 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29765 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
Other News: 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam