പ്രീഡിഗ്രിക്ക് ചേർന്ന് 3ാം നാൾ റാംഗിംഗ്; മനോനില തെറ്റിയ സാവിത്രി 45ാം വയസിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

Published : Mar 17, 2025, 05:34 PM IST
പ്രീഡിഗ്രിക്ക് ചേർന്ന് 3ാം നാൾ റാംഗിംഗ്; മനോനില തെറ്റിയ സാവിത്രി 45ാം വയസിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

Synopsis

പ്രീഡിഗ്രി പഠന കാലത്ത് റാഗിംഗിന് ഇരയായി മനോനില തെറ്റി

കാസർകോട്: പതിനാറാം വയസില്‍ പ്രീഡിഗ്രി പഠന കാലത്ത് കോളേജിലെ റാഗിംങ്ങിന് ഇരയായി മാനസിക നില തെറ്റിയ ചെറുവത്തൂര്‍ വെങ്ങാട്ടെ സാവിത്രി മരിച്ചു. 45 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍  ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ഇരിക്കെയാണ് മരണം. മനസ് കൈവിട്ട നിമിഷത്തില്‍ വലത് കണ്ണ് സാവിത്രി പിഴുതെടുത്തിരുന്നു.

ദീര്‍ഘകാലമായി വിവിധ അഭയ കേന്ദ്രങ്ങളിലായിരുന്നു താമസം. മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് കുറച്ച് കാലമായി താമസിച്ചിരുന്നത്. അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി സാവിത്രിയെ അവിടേക്ക് കൊണ്ട് വരാനുള്ള ആഗ്രഹത്തിലായിരുന്നു അമ്മ വട്ടിച്ചി. ഇത് സാധ്യമാകും മുൻപാണ് സാവിത്രിയുടെ മരണം.

സ്കൂൾ പഠനകാലത്ത് നൃത്ത ഇനങ്ങളിലടക്കം സമ്മാനം നേടിയ മിടുക്കിയായിരുന്നു സാവിത്രി. 1980 ലായിരുന്നു ജനനം. 1996 ൽ എസ്എസ്എൽസി പാസായി. 600 ൽ 377 മാർക്കായിരുന്നു എസ്എസ്എൽസിക്ക് ലഭിച്ചത്. അതേ വർഷം പ്രീഡിഗ്രിക്ക് കഞ്ഞങ്ങാട് നെഹ്റു കോളേജിൽ ചേർന്നു. ക്ലാസ് തുടങ്ങി മൂന്നാം നാളാണ് റാഗിംഗിന് ഇരയായത്. ഇതോടെ സാവിത്രിയുടെ ജീവിതം കീഴ്‌മേൽ മറിയുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷത്തിൽ ആകെ നൽകേണ്ടത് 687 രൂപ, 5 ലക്ഷത്തിന്റെ കവറേജ്, കൂടുതല്‍ ആശുപത്രികളുടെ സേവനം; മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ
സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാക്കളെ കാറിടിച്ച് തെറിപ്പിച്ചു, പ്രതികൾക്കായി തെരച്ചിൽ