പാണക്കാട് വെള്ളത്തില്‍; കഴുത്തറ്റം മുങ്ങി മുനവറലി തങ്ങളുടെ ഫേസ്ബുക്ക് ലൈവ്

By Web TeamFirst Published Aug 10, 2019, 11:41 AM IST
Highlights

വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മുനവറലി ലൈവിലൂടെ വിവരിക്കുന്നുണ്ട്. പാണക്കാട് ഗ്രാമനിവാസികളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു

മലപ്പുറം: സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന മഴ ഏറ്റവുമധികം ബാധിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ജില്ലയിലെ വിവിധ മേഖലകള്‍ വെള്ളത്തിലായിട്ടുണ്ട്. പാണക്കാട് ഗ്രാമവും ഏറക്കുറെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. മഴക്കെടുതി എത്രത്തോളം പാണക്കാട് മേഖലയെ ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരിക്കുകയാണ് പാണക്കാട് സയ്യിദ് മുനവറലി.

വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മുനവറലി ലൈവിലൂടെ വിവരിക്കുന്നുണ്ട്. പാണക്കാട് ഗ്രാമനിവാസികളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും മുനവറലി ആവശ്യപ്പെട്ടു.

 

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!