'അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധം'

Published : May 27, 2025, 11:20 AM IST
'അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധം'

Synopsis

അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

മലപ്പുറം: അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അൻവറിൻ്റെ  പ്രസ്താവനകൾ ഒന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് പറഞ്ഞ സാദിഖലി തങ്ങൾ നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കൂട്ടിച്ചേർത്തു. അൻവറിന്റെ അതൃപ്തി യുഡിഎഫ് തന്നെ പരിഹരിക്കും. അതിൽ  ലീഗ് കോൺഗ്രസ് എന്നില്ല. ഏതു പ്രതിസന്ധി ഉണ്ടെങ്കിലും ചർച്ചകളും കൂടിയാലോചനകളും നടത്തി പരിഹരിക്കും. ഒരു വോട്ടു കൂടുതൽ ചേർക്കാനാണ് ശ്രമം. ലീഗ് നേരത്തെ തന്നെ തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നൂറ് ശതമാനം വിജയം ഉറപ്പാണ് എന്നും സാദിഖലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം