മരട് ഫ്ലാറ്റ് പൊളിക്കൽ: രണ്ട് ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഭൂമി തിരികെ നൽകാൻ സുപ്രീം കോടതി നിർദ്ദേശം

Published : Dec 13, 2022, 05:16 PM IST
മരട് ഫ്ലാറ്റ് പൊളിക്കൽ: രണ്ട് ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഭൂമി തിരികെ നൽകാൻ സുപ്രീം കോടതി നിർദ്ദേശം

Synopsis

പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിർദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. 

ദില്ലി : മരട് ഫ്ലാറ്റ് പൊളിക്കലിൽ രണ്ട് ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഭൂമി തിരികെ കൊടുക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നൽകാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിർദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. 

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു. 

Read More : ഇല്ലാത്ത കിടപ്പാടത്തിന്‍റെ വായ്പാ കുടിശ്ശിക അടക്കേണ്ട ഗതികേട്; ദുരിതമൊഴിയാതെ മരടിലെ ഫ്ലാറ്റുടമകള്‍

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും