സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹ‍ർജി സുപ്രീംകോടതി തള്ളി

Published : Feb 23, 2022, 03:36 PM IST
സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹ‍ർജി സുപ്രീംകോടതി തള്ളി

Synopsis

പരീക്ഷയുടെ മുഴുവൻ ചിത്രം തെളിഞ്ഞ ശേഷവും ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിൽ ആശങ്കകളുണ്ടെങ്കിൽ അപ്പോൾ സുപ്രീംകോടതിയെ സമീപിക്കാം - ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. 

ദില്ലി: സിബിഎസ്ഇ, സി.ഐ.എസ്.എസ്.ഇ എന്നീ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. 10, 12 ക്ലാസുകളിലെ ഓഫ്‌ലൈൻ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

 "ഇത്തരം ഹർജികൾ സ്വീകരിക്കുന്നത് സിസ്റ്റത്തിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കും.  അത്തരം ഹർജികൾ കോടതിയിലെത്തുമ്പോൾ 
 പരീക്ഷകൾ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാർത്ഥികൾക്ക് ഉണ്ടാകും. നൽകുന്നു. ബോർഡ് അധികൃതർ ഇതിനകം തന്നെ തീയതികൾ പ്രഖ്യാപിക്കുകയും മറ്റു തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയുടെ മുഴുവൻ ചിത്രം തെളിഞ്ഞ ശേഷവും ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിൽ ആശങ്കകളുണ്ടെങ്കിൽ അപ്പോൾ സുപ്രീംകോടതിയെ സമീപിക്കാം - ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ