വധശിക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി

Web Desk   | Asianet News
Published : Feb 14, 2020, 08:58 PM ISTUpdated : Feb 14, 2020, 09:04 PM IST
വധശിക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി

Synopsis

കേസിലെ എല്ലാ രേഖകളും രണ്ട് മാസത്തിനകം രജിസ്ട്രി തയ്യാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വേണം. 

ദില്ലി: വധശിക്ഷ ചോദ്യം ചെയ്തുള്ള കേസുകൾ പരിഗണിക്കുന്നതിൽ സുപ്രീം കോടതി പുതിയ മാർഗരേഖ പുറത്തിറക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ വന്നാൽ ആറുമാസത്തിനകം മുന്നംഗ ബെഞ്ച് വാദം കേൾക്കണമെന്നാണ് ഇതുസംബന്ധിച്ച  ഉത്തരവിൽ പറയുന്നത്. 

കേസിലെ എല്ലാ രേഖകളും രണ്ട് മാസത്തിനകം രജിസ്ട്രി തയ്യാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വേണം. ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം മറുപടി സത്യവാംങ്മൂലം നൽകണം. ഉടൻ തന്നെ കേസിൽ അന്തിമവാദം ആരംഭിക്കുകയും വേണമെന്ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിൽ പറയുന്നു.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കോടതി മാർഗരേഖ പുറത്തിറക്കിയത്.

PREV
click me!

Recommended Stories

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ