പൗരത്വ പ്രതിഷേധം: കേരളം മാതൃകയെന്ന് സ്വാമി അഗ്നിവേശ്, നരേന്ദ്രമോദിക്ക് രൂക്ഷ വിമര്‍ശനം

Web Desk   | Asianet News
Published : Feb 14, 2020, 08:25 PM ISTUpdated : Feb 14, 2020, 08:29 PM IST
പൗരത്വ പ്രതിഷേധം: കേരളം മാതൃകയെന്ന് സ്വാമി അഗ്നിവേശ്, നരേന്ദ്രമോദിക്ക് രൂക്ഷ വിമര്‍ശനം

Synopsis

തന്‍റെ പിതാവിന്‍റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു. 

കണ്ണൂര്‍:  പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്മാവി അഗ്നിവേശ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം പാസ്സാക്കിയതിനെയും സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു.

മുസ്ലിം ലീഗിന്‍റെ  നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ ആണ് അഗ്നിവേശ് കേരളത്തെ അഭിനന്ദിച്ചത്. തടങ്കല്‍ കേന്ദ്രങ്ങള്‍,  ജനസംഖ്യാ രജിസ്റ്റർ എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്നിവേശ് വിമര്‍ശിച്ചു. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്രമോദിയുടെ കൈവശം ഉണ്ടോ. തന്‍റെ പിതാവിന്‍റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു. 

PREV
click me!

Recommended Stories

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ