'പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം': പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു

By Web TeamFirst Published Aug 17, 2022, 11:50 AM IST
Highlights

പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 


ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.   പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 

ഏറെക്കാലമായി ചർച്ചകളിലുള്ള പ്രവാസി വോട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇപ്പോൾ പുതിയ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീംകോടതി കേന്ദ്രത്തിൻ്റേയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റേയും നിലപാട് തേടിയിട്ടുണ്ട് . പ്രവാസി വോട്ടുകളുമായി ബന്ധപ്പെട്ടുള്ള വിവിധ ഹർജികൾ ഇന്ന് പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി.രമണ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും   നോട്ടീസ് അയക്കുകയായിരുന്നു.  കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്   ശ്യാം മോഹൻ എന്നിവർ ഹാജരായി.  ദില്ലിയിലെ കെഎംഎൻപി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  പ്രതിഭാഗം കോടതിയില്‍  ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. 

 "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല'', കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.  354 എ പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭം​ഗം വരുത്തിയെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.

'പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന് ജഡ്ജി'; ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി
click me!