'ചരിത്രത്തിലാദ്യത്തെ തീരുമാനമെന്ന് മന്ത്രി മുരളീധരൻ'; ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി

Published : Jul 08, 2026, 10:09 PM IST
K Muraleedharan

Synopsis

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്.സി/ എസ്.ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്നും മന്ത്രി പത്രകുറിപ്പിലൂടെ അറിയിച്ചു. 

തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്.സി/ എസ്.ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്നും മന്ത്രി പത്രകുറിപ്പിലൂടെ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അത് ഫൗൾ ആണെന്ന് നേരത്തേ പറഞ്ഞത് സാങ്കേതികമായി ശരിയല്ല, അർജന്റീനയുടെ പ്രസിഡന്റ് ട്രംപിന്റെ ഉറ്റമിത്രം'; പോസ്റ്റുമായി എം ബി രാജേഷ്
ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് മക്കൾക്ക് വിഷം നൽകി, 6 വയസുകാരിക്ക് ജീവൻ നഷ്ടപ്പെട്ടു, സംഭവം തൃശൂരിൽ