ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് മക്കൾക്ക് വിഷം നൽകി, 6 വയസുകാരിക്ക് ജീവൻ നഷ്ടപ്പെട്ടു, സംഭവം തൃശൂരിൽ

Published : Jul 08, 2026, 10:03 PM IST
Kerala Police- six year old girl dies after father allegedly poisons children in thrissur

Synopsis

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു

തൃശൂര്‍: ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി മുത്തു പോലീസ് പിടിയിലാണ്. ആറ് വയസുള്ള മകള്‍ ഋതിക, ഏഴ് വയസുള്ള മകന്‍ റിഥിന്‍ എന്നിവര്‍ക്കാണ് മുത്തു എലിവിഷം നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മുത്തുവിനെ പോലീസ് വീണ്ടും പിടികൂടിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണൻ പ്രഖ്യാപിച്ച് കർണാടക; അതിർത്തിയിൽ പരിശോധന കടുപ്പിക്കുമെന്ന് ഡി കെ ശിവകുമാർ
കേന്ദ്ര സർക്കാറിന്റെ കടുംവെട്ട്, ലക്ഷദ്വീപിൽ ഉന്നത ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു, കോളേജുകളിലെ ഡി​ഗ്രി കോഴ്സുകൾ വെട്ടിക്കുറച്ചു