നവീകരിച്ച സ്കൂളുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി

Published : Sep 09, 2020, 12:28 PM ISTUpdated : Sep 09, 2020, 12:37 PM IST
നവീകരിച്ച സ്കൂളുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി

Synopsis

മലബാറിലാണ് കൂടുതൽ സ്കൂളുകൾ നവീകരിച്ചതെന്ന് പറയുന്നു. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെ പല രീതിയിൽ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ചതിന്‍റെ പേരിൽ സര്‍ക്കാരിനെതിരെ അപവാദ പ്രചാരണത്തിന് ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലാണ് കൂടുതൽ സ്കൂളുകൾ നവീകരിച്ചതെന്ന് പറയുന്നു. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെ പല രീതിയിൽ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നവീകരിച്ച 34 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 

140 മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള ഓരോ സ്കൂളുകൾ ഉടൻ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 51 സ്കൂൾകെട്ടിടങ്ങൾ ഇതിനകം നവീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തിന്റെ പേരിലായാലും വികസന പദ്ധതികളെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള നീക്കങ്ങൾ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്