സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഓൺലൈൻ ഗെയിമുകൾക്ക് അടിമയെന്ന് ബന്ധുക്കൾ

Published : Aug 18, 2025, 07:08 PM IST
tony

Synopsis

ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി.

കൊല്ലം: പത്തനാപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകൽ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഗെയിമുകൾ കളിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി. അതേസമയം, മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമം; കണക്കിൽ അടിമുടി ദുരൂഹത, സര്‍ക്കാര്‍ വാദം പൊളിയുന്നു, ദേവസ്വം നൽകിയ തുക തിരിച്ചടച്ചില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ റിപ്പോര്‍ട്ട്
മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, കോൺഗ്രസ് നേതാക്കളുമായി പല വിഷയങ്ങളിലും ചർച്ച നടത്തി: എ സുരേഷ്