സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം: ആറ് പേർക്ക് പരിക്ക്

Published : Aug 16, 2024, 08:10 PM IST
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം: ആറ് പേർക്ക് പരിക്ക്

Synopsis

എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി

കണ്ണൂർ: പാനൂരിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്എഫ്ഐ - എംഎസ്എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട  ആറ് പ്രവർത്തകർക്ക്  പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി. വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്