സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ പത്താംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടർ അറസ്റ്റിൽ

Published : Jun 28, 2025, 08:27 PM IST
sexual assault

Synopsis

കുന്നിക്കോട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 53 കാരനായ അജയഘോഷിനെ അറസ്റ്റ് ചെയ്തു.

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

പെൺകുട്ടി സ്കൂളിലെ ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുന്നിക്കോട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 53 കാരനായ അജയഘോഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു