നിർണായകമായത് വർഷങ്ങൾക്ക് ശേഷവും മായാത്ത ഒരു തുള്ളി രക്തക്കറ; രവീന്ദ്രൻ നായരെ 4 വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്തു, കുരുക്കഴിച്ചത് ശാസ്ത്രീയ പരിശോധന

Published : Oct 14, 2026, 10:00 AM IST
karamana koodam murder

Synopsis

ഇതിനായി കോഴിക്കോട് ഐഐഎമ്മിന്റെ (IIM) സഹായം വരെ പോലീസ് തേടിയിരുന്നു. ഫോറൻസിക് ബയോമെക്കാനിക്സ് സംവിധാനത്തിലൂടെയാണ് ജയമാധവൻ നായർ വീണു മരിച്ചതല്ല എന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒൻപത് വർഷത്തിന് ആദ്യ അറസ്റ്റ് നടന്നത് ഇന്നലെ. 2017 ഏപ്രിൽ 2 ന് കരമന കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർ കൊല്ലപ്പെട്ട കേസിലാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജയമാധവൻനായരെ കൊലപ്പെടുത്തിയ കാര്യസ്ഥൻ രവീന്ദ്രൻ നായരെ പോലീസ് കുരുക്കിയത് വർഷങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്. ഇതിനായി കോഴിക്കോട് ഐഐഎമ്മിന്റെ (IIM) സഹായം വരെ പോലീസ് തേടിയിരുന്നു. ഫോറൻസിക് ബയോമെക്കാനിക്സ് സംവിധാനത്തിലൂടെയാണ് ജയമാധവൻ നായർ വീണു മരിച്ചതല്ല എന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.

ഒരാൾ സ്വാഭാവികമായി വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കും ചുമരിൽ ഇടിക്കുമ്പോഴുണ്ടാകുന്ന പരിക്കും തമ്മിലുള്ള വ്യത്യാസം ഐഐഎമ്മിന്റെ സഹായത്തോടെ പോലീസ് തെളിയിച്ചു. ​രവീന്ദ്രൻ നായർ വിദഗ്ദ്ധനായ ഒരു കുറ്റവാളിയാണെന്ന് പോലീസ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നിരവധി പ്രാവശ്യം പോലീസുകാർ ഇയാളെ ചോദ്യം ചെയ്യുകയുണ്ടായി. രവീന്ദ്രൻ നായർക്കൊപ്പം കൊലപാതകത്തിൽ സജു, അനിൽ എന്നിവർ കൂടി പങ്കാളികളായിട്ടുണ്ടെന്നും പോലീസ് അതിവിദഗ്ദ്ധമായി കണ്ടെത്തി.

ജയമാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ച, സജുവിന്റെ ഉടമസ്ഥതയിലുള്ള 'റിറ്റ്സ്' കാർ കാസർഗോഡ് നിന്നാണ് പോലീസ് കണ്ടെടുത്തത്. വർഷങ്ങൾക്കു ശേഷവും ആ കാറിന്റെ ഡിക്കിയിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞ ഒരു തുള്ളി രക്തക്കറയാണ് കേസിൽ മറ്റൊരു നിർണ്ണായക തെളിവായി മാറിയത്. വിദേശത്തുള്ള സജുവെന്ന പ്രതിയെ പൊലീസ് നാട്ടിലെത്തിക്കും. മറ്റൊരു പ്രതി അനിൽ മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ; നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കും
മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി, ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു