വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: വീണ്ടും പ്രതിഷേധത്തിനിറങ്ങുന്ന ഹർഷിനയുടെ തീരുമാനത്തിൽ പ്രതികരിക്കാതെ മന്ത്രി

Published : Apr 28, 2023, 08:49 PM ISTUpdated : Apr 28, 2023, 08:59 PM IST
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: വീണ്ടും പ്രതിഷേധത്തിനിറങ്ങുന്ന ഹർഷിനയുടെ തീരുമാനത്തിൽ പ്രതികരിക്കാതെ മന്ത്രി

Synopsis

രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചത്. കൂടുതൽ നഷ്ടപരിഹാരവും കാര്യക്ഷമമായ അന്വേഷണവും ആവശ്യപ്പെട്ടാണ് ഹർഷിന വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. 

കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങാനുള്ള ഹർഷിനയുടെ തീരുമാനത്തിൽ കൂടുതൽ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. നഷ്ടപരിഹാരത്തിന്റെ കാര്യം മന്ത്രിസഭ തീരുമാനിച്ചതാണെന്ന് വീണാ ജോർജ് പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചത്. കൂടുതൽ നഷ്ടപരിഹാരവും കാര്യക്ഷമമായ അന്വേഷണവും ആവശ്യപ്പെട്ടാണ് ഹർഷിന വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. 

കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ശസ്ത്രക്രിയക്കിടെ ഹർഷിന പറഞ്ഞിരുന്നു. പ്രശ്ന പരിഹാരം ഇല്ലെങ്കിൽ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശാരീരിക - മാനസിക വേദനകൾ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു.

കുറ്റക്കാർക്കതിരെ നടപടിയും 50 ലക്ഷം രൂപ നഷ്ട പരിഹാരവും വേണം; ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന

ഹർഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം മന്ത്രി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിയെ നേരിട്ട് ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിക്കുന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഭർത്താവും പറഞ്ഞു. 

43 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് എടുക്കാം

PREV
Read more Articles on
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ