'അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു, മരണം കുഴിയില്‍ വീണ്'; സര്‍ക്കാരിന്‍റെ വാദം തള്ളി കുഞ്ഞിമുഹമ്മദിന്‍റെ മകന്‍

Published : Sep 16, 2022, 03:30 PM ISTUpdated : Sep 16, 2022, 05:48 PM IST
'അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു, മരണം കുഴിയില്‍ വീണ്'; സര്‍ക്കാരിന്‍റെ വാദം തള്ളി കുഞ്ഞിമുഹമ്മദിന്‍റെ മകന്‍

Synopsis

ഷുഗര്‍ ലെവലില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് പ്രതികരിച്ചു. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: കുഞ്ഞിമുഹമ്മദിന്‍റെ മരണകാരണം കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ലെന്ന സര്‍ക്കാരിന്‍റെ വാദം നിഷേധിച്ച് മകന്‍ മനാഫ്. കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്. ഷുഗര്‍ ലെവലില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് പ്രതികരിച്ചു. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു സ്കൂട്ടര്‍ യാത്രക്കാരനായ മാറമ്പിള്ളി സ്വദേശി കുഞ്ഞിമുഹമ്മദ് ഇന്നലെയാണ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശക്തിയും നഷ്ടമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. സംഭവത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, കുഞ്ഞിമുഹമ്മദിന്‍റെ മരണകാരണം കുഴയില്‍ വീണത് കൊണ്ട് മത്രമല്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

Also Read: ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ?എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ?വിമര്‍ശനവുമായി ഹൈക്കോടതി

കുഞ്ഞിമുഹമ്മദിന്‍റെ ഷുഗര്‍ ലവല്‍ കുറവായിരുന്നുവെന്ന് മകന്‍ പറഞ്ഞു എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഈ വാദമാണ്  കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ മനാഫ് തന്നെ നിഷേധിക്കുന്നത്. മരിച്ച ആളെ ഇനിയും അപമാനിക്കരുതെന്നാണ് സര്‍ക്കാരിനോട് കോടതി പറഞ്ഞു. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് ചോദിച്ച കോടതി, റോഡുകൾ നന്നാകാൻ ഇനി എത്ര പേർ മരിക്കണമെന്ന് കോടതി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ