
കൊച്ചി:മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ഹൈക്കോടതിയുടെ പരിഹാസം.
തെരുവ് നായ വിഷയത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹർജികളിലാണ് പരാമർശം.കോർപ്പറേഷന്‍റെ ലാഘവത്വം വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണമാകുമെന്നും കോടതി പരാമര്‍ശിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.നായകളെ കൊല്ലണമെന്നല്ല കോടതിയുടെ നിലപാട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ നായശല്യം നിയന്ത്രിക്കാന്‍ ജാഗ്രത സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവം എന്ന് ഹൈക്കോടതി പരമാര്‍ശിച്ചു. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് കോടതി ചോദിച്ചു.രണ്ട് മാസത്തിനുള്ളിൽ എത്ര പേര് മരിച്ചു ?.ദേശീയ പാതയിലെ അപകടത്തിൽ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ആലുവ പെരുമ്പാവൂർ റോഡിന്റെ ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നു എന്ന് കോടതി ചോദിച്ചു.എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ?കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്?.എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്?ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്.തൃശ്ശൂർ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണ്.സംസ്ഥാനത്തെ റോഡു കളുടെ പരിതാപകരമായ അവസ്ഥയിൽ കോടതി കടുത്ത വിമർശനമുന്നയിച്ചു.ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ എന്ന് കോടതി ചോദിച്ചു.
ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി നിർദ്ദേശം നല്‍കി. 19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കലക്ടറെ വിളിച്ചു വരുത്തും.കലക്ടർ കണ്ണും കാതും തുറന്നു നിൽക്കണം എന്ന് കോടതി പറഞു,റോഡ് ഹർജി ഈ മാസം 19ലേക്ക് മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam