എസ്ഡിപിഐയുടെ നിർണായക നീക്കം; ഒറ്റയ്ക്ക് കളത്തിലേക്ക്, 100 സീറ്റിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ

Published : Mar 19, 2026, 04:47 PM ISTUpdated : Mar 19, 2026, 05:51 PM IST
sdpi

Synopsis

വരുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മുന്നണികളുമായി സഖ്യമില്ലാതെ 100 സീറ്റുകളിൽ മത്സരിക്കുമെന്നും 33 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു. 

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ്. മുന്നണികളുമായോ പാർട്ടികളുമായോ ധാരണയോ സഖ്യമില്ലെന്നും 100 സീറ്റുകളിൽ മത്സരിക്കുമെന്നും സിപിഎ ലത്തീഫ് അറിയിച്ചു. 33 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി സ്ഥാനാർത്ഥികളെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേർത്തു. മലപ്പുറത്ത് അഡ്വ. സാദിഖ് നടുത്തൊടി, പട്ടാമ്പിയിൽ അമീർ അലി, നെൻമാറയിൽ‍ അൻവർ സാദിഖ്, പറവൂരിൽ വി എം ഫൈസൽ, തൊടുപുഴയിൽ അഫ്സൽ എം പി, ആറ്റിങ്ങലി‍ൽ ജയരാജ് എം, തലശേരിയിൽ കെ സി ജലാലുദ്ദീൻ എന്നിവർ മത്സരിക്കും. 

ഇടത് സഹയാത്രികനായിരുന്ന കെകെഎന്‍ കുറുപ്പിനെ വള്ളിക്കുന്ന് മണ്ഡലത്തിലെ എസ്ഡിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ് ഡോ. കെ കെ എൻ കുറുപ്പ്. കഴിഞ്ഞ തവണ 47 സീറ്റിൽ എസ്ഡിപിഐ മത്സരിച്ചിരുന്നു. ബിജെപിയുടെ പിറകെ പോയി അവരുടെ സ്വാധീനം ഓരോയി‌ത്തും ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെ നോക്കിയാൽ എസ്ഡിപിഐക്ക് മത്സരിക്കാൻ സ്ഥലം ഉണ്ടാവില്ലെന്നും കേരള വിരുദ്ധ പാർട്ടിയാണ് ബിജെപിയെന്നും സിപിഎ ലത്തീഫ് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് എസ്ഡിപിഐ വിലയിരുത്തൽ. എല്‍.ഡി.എഫ് ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആത്മവിശ്വാസം പകരും. യുഡിഎഫാകട്ടെ നയിക്കാന്‍ ഒരു നേതാവില്ലാതെയാണ് തെരെഞ്ഞെടുപ്പിനിറങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇപ്പോള്‍ റീച്ച് ഇലക്ഷന്, നടീനടന്‍മാരെ വിട്ട് രാഷ്‌ട്രീയ റീലുമായി യൂട്യൂബര്‍മാര്‍, പണം തന്നെ മുഖ്യം
പുനലൂരിൽ 'യുഡിഎഫ്' കലാപം, കോൺഗ്രസ് vs മുസ്ലിം ലീഗ്, ഔദ്യോഗിക സ്ഥാനാർഥി നൗഷാദ് യൂനുസ്, ബദൽ സ്ഥാനാർഥി നെൽസൺ സെബാസ്റ്റ്യൻ; നഗരത്തിൽ കോൺഗ്രസ് പ്രകടനം