
ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
2 മുതൽ 6 വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ദ്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഷാൻ വധക്കേസിലെ വിചാരണ നീളുന്നതിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam