കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം.

മലപ്പുറം: മലപ്പുറം മങ്കടക്ക് സമീപം വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. മുമ്പിൽ പോയ വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം.

ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ഷംസുദ്ദീനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ഞായർ രാവിലെ മുതൽ ഒരുമിച്ച് മദ്യാപാനം, പിറ്റേന്ന് പുലർച്ചെ നാലിന് തര്‍ക്കം; അയൽവാസിയെ വെട്ടിയ പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം