എസ്ഡിപിഐ പിന്തുണ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും,വോട്ട് ചെയ്യുന്നത് വ്യക്തികളെന്ന് കോൺഗ്രസ്

Published : Apr 02, 2024, 12:50 PM IST
എസ്ഡിപിഐ പിന്തുണ  കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും,വോട്ട് ചെയ്യുന്നത് വ്യക്തികളെന്ന് കോൺഗ്രസ്

Synopsis

എസ്ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പി എഫ്ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും  ബിജെപി. എസ്ഡിപിഐ   പ്രതിലോമ സംഘടനയാണെന്ന് സിപിഎം

തിരുവനന്തപുരം:എസ് ഡിപിഐ യുടെ പിന്തുണ  കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും  സിപിഎമ്മും. എസ് ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പി എഫ്ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും  കെ സുരേന്ദ്രൻ പറഞ്ഞു.  എസ്ഡിപിഐ   പ്രതിലോമ സംഘടനയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എസ് ഡി പിഐയുടെ പിന്തുണ പ്രഖ്യാപനം യുഡിഎഫിനെ വെട്ടിലാക്കിയതിന് പിന്നാലെ എതിരാളികൾ അത് ആയുധമാക്കി ആക്രമണം തുടങ്ങി.

 
എസ്ഡിപിഐ ബന്ധത്തെ കടന്നാക്രമിക്കാതെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ എ വിജയരാഘവന്റെ പ്രതികരണം.വിമർശനം കടുക്കുമ്പോൾ
എസ് ഡി പിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോൺഗ്രസ് കാണിക്കുന്നില്ല. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ്  വിഡി സതീശൻ നിരത്തുന്നത്.
 
2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്നാണ്  യുഡിഎഫിന്‍റെ  വിലയിരുത്തൽ . ഈ സാഹചര്യത്തിൽ പൊന്നാനിയും കണ്ണൂരും  പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ് പിഐ വോട്ടുകൾ നിർണ്ണായകമാകും. പൊന്നാനിയിയിൽ എസ്ഡിപിഐക്ക്  18000ത്തിലധികം വോട്ടുകളുണ്ട്. കണ്ണൂരിൽ 8000ത്തോളം വോട്ടുകളും.  എസ്ഡിപി ഐ വോട്ടുകൾ സംസ്ഥാന ഘടകം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് പ്രചാരണായുധമാക്കും. ചെകുത്താനും കടലിനും നടുവിലാണ് കോൺഗ്രസ്. ആ ആശയക്കുഴപ്പം  നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. 
 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ