കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Published : Apr 04, 2024, 01:53 PM IST
കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Synopsis

ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പ് ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 

തിരുവനന്തപുരം: കേരളാ തീരത്ത് വീണ്ടും ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പ് ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായാണ് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരള തീരത്ത് കടല്‍ക്ഷേഭവും കാറ്റുമെല്ലാം തുടരുന്ന നിലയാണുള്ളത്. ഇതെല്ലാം കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായിത്തന്നെയാണ് സംഭവിക്കുന്നത്. 

സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല.

Also Read:- കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' പ്രതിഭാസം; നിസാരമല്ല ഇത്, ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം