
കാസര്‍കോട്: കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബിനെയാണ് കാണാതായത്. ഇയാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന് ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന് സുഹൃത്തുകൾ പറയുന്നു.
ഒരു ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ വരികയായിരുന്ന അയൂബ്. പാലത്തിൽ വച്ച് വാഹനം നിര്‍ത്താൻ ആവശ്യപ്പെടുകയും ഫോണിൽ സംസാരിക്കാനെന്ന മട്ടിൽ നടന്നു പോയി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിവരം. അയൂബിനായി പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തെരച്ചിൽ തുടരുകയാണ്. പ്രവാസിയായിരുന്ന അയൂബ് ഒരു വര്‍ഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം.
കടബ: കര്‍ണാടകയിലെ കടബയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മലയാളിയുൾപ്പടെയുള്ള രണ്ടു പേരുടെ മൃതദേഹം കിട്ടി. മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്ള കുണ്ടടുക്ക സ്വദേശി ധനജ്ഞയ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച രാത്രി ആയിരുന്നു അപകടം