ഇടുക്കിയിൽ കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലനായി തെരച്ചിൽ തുടരുന്നു

By Web TeamFirst Published Aug 5, 2022, 11:36 PM IST
Highlights

 മൂന്നു കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താനാകൂ

ഇടുക്കി: ഇടുക്കിയിലെ ഗ്രാമ്പിക്കു സമീപം വനത്തിനുള്ളിലെ പുഴയിൽ വീണ് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള തെരച്ചിൽ നാളെയും തുടരും.  പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാരനെയാണ് മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായത്. 

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് അജിത് ഉൾപ്പെട്ടെ ആറംഗ സംഘമാണ് വനത്തിലേക്ക് പോയത്.  തിരികെ വരുമ്പോൾ കല്ലാർ പുഴ കടക്കുന്നതിനിടെയാണ് അജിത് ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഗ്രാമ്പിയിലെത്തി നാട്ടുകാരെയും കൂട്ടി തിരച്ചിൽ തുടങ്ങി.

വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വള്ളക്കടവിലുണ്ടായിരുന്ന എൻഡിആര്‍ഫ് സംഘവും സ്ഥലത്ത് എത്തി. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാനായില്ല.  മൂന്നു കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താനാകൂ. ഒപ്പമുണ്ടായിരുന്നവരെ തെരച്ചിൽ സംഘം ഗ്രാമ്പിയിലെത്തിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. 

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ 

ഇടുക്കി : മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല.  രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.  175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിഞ്ഞ് വീണ് മൂന്നാർ വട്ടവട ദേശീയപാത തകർന്ന നിലയിലാണ്. വട്ടവട ഒറ്റപ്പെട്ടു. 

click me!