നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു, ആര്‍എസ്പി- കോൺ​ഗ്രസ് ചര്‍ച്ചയിൽ ഇന്നും തീരുമാനമായില്ല

Published : Feb 03, 2026, 08:38 PM IST
udf

Synopsis

യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല.

തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല. കൊല്ലം സീറ്റ് ആര്‍എസ്പി ചോദിച്ചെങ്കിലും വിട്ടു കൊടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ആറ്റിങ്ങൽ, മട്ടന്നൂര്‍ സീറ്റുകള്‍ വേണ്ടെന്ന് ആര്‍എസ്പി അറിയിച്ചു. ആറ്റിങ്ങലിന് പകരം വാമനപുരം അല്ലെങ്കിൽ വര്‍ക്കലയാണ് ആവശ്യപ്പെടുന്നത്. മടന്നൂരിന് പകരം അമ്പലപ്പുഴ ചോദിച്ചു. ചടയമംഗലവും ആര്‍എസ്പി ചോദിക്കുന്നുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് കൊല്ലം ആവശ്യപ്പെട്ടു. ബേപ്പൂരിന്‍റെ  കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും പിടിവാശിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുന്നത്തുനാട് നിയോജക മണ്ഡലം നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ? | Kunnathunad | Assembly Election 2026
കണ്ണൂരില്‍ പാര്‍ട്ടിവിട്ട സ്ഥാനാര്‍ഥികളുടെ ആരോപണം; വിയര്‍ത്ത് സിപിഎം, പ്രതിരോധിച്ച് നേതാക്കൾ