
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ കൂട്ടുമെന്ന് മന്ത്രി ആർ ബിന്ദു. പുതിയ കോഴ്സുകൾ തുടങ്ങും. ഗവേഷണ സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാൻ തീരുമാനമായി. ഡോ ശ്യാം ബി മേനോൻ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ, ഡോ എൻ കെ ജയകുമാർ അധ്യക്ഷനായി സർവകലാശാല നിയമപരിഷ്കാര കമ്മീഷൻ, പരീക്ഷനടത്തിപ്പ് പരിഷ്കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്കരണ കമ്മീഷൻ എന്നങ്ങനെയാണ് അവ.
ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളജിൽ എത്തുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കും. കോവിഡ് മൂലം നേരിട്ട് ക്ലസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ലാസ് സംവിധാനം തുടരുമെന്നും കോളജുകൾ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ
വെള്ളിയാഴ്ച പ്രിൻസിപ്പാൽമാരുടെ യോഗം ചേരും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam