വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിൽ

Published : Mar 08, 2023, 01:47 PM IST
വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിൽ

Synopsis

നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാൻറെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാൻറെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാൻറെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്. അലിഉബൈറാനും അഷറഫിൻറെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.  ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ കഴിഞ്ഞമാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്. 
 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം