സംസ്ഥാനത്തേക്കുള്ള രണ്ടാം ബാച്ച് കൊവിഡ് വാക്സീൻ എത്തി, കേരളത്തിൽ കാര്യമായ പാർശ്വഫലങ്ങളില്ലെന്ന് കെകെ ശൈലജ

By Web TeamFirst Published Jan 20, 2021, 10:37 AM IST
Highlights

എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് മേഖലകളിലേക്കുള്ള വാക്സീനാണ് ഇന്നെത്തിക്കുക. അതേ സമയം ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകുന്ന വാക്സീൻറെ ആദ്യ ബാച്ച് ഇന്ന് കയറ്റി അയക്കും

തിരുവനന്തപുരം: രണ്ടാമത് ബാച്ച് കൊവിഡ് വാക്സീൻ സംസ്ഥാനത്തെത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്സീൻ എത്തിച്ചത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് മേഖലകളിലേക്കുള്ള വാക്സീനാണ് സംസ്ഥാനത്തെത്തിയത്. അതേ സമയം ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകുന്ന വാക്സീന്റെ ആദ്യ ബാച്ച് ഇന്ന് കയറ്റി അയക്കും. 

സംസ്ഥാനത്ത് ഒൻപത് പേർക്ക് അതിതീവ്ര കൊവിഡ്; വാക്സീനേഷൻ പാർശ്വഫലങ്ങൾ കേരളത്തിൽ ഇതുവരെയില്ല: മന്ത്രി

കേരളത്തിൽ കൊവിഡ് വാക്സീനേഷൻ നടത്തിയവരിൽ കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ അധികമാളുകൾ വാക്സീനേഷനിൽ നിന്നും മാറി നിൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

ജനിതക മാറ്റം വന്ന വൈറസ് യു.കെ.യിൽ നിന്ന് വന്ന ഒൻപത് പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായി കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നതിനാണ് കേരളത്തിന് ലോക വ്യാപകമായി അഭിനന്ദനം ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളും കൂട്ടായ്മയും കൊവിഡ് വ്യാപനത്തിന് കാരണമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാന്നെങ്കിലും കേരളത്തിൽ മരണ നിരക്ക് വളരെ കുറവാണ്. സഭാ അംഗങ്ങളിൽ പലരും മാസ്ക് മാറ്റിയാണ് സംസാരിക്കുന്നത്. ഇത് ശരിയല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 

 

click me!