രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

Published : Jun 06, 2023, 09:05 PM ISTUpdated : Jun 06, 2023, 09:21 PM IST
രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

Synopsis

ഇന്ന് 25,000 പേർക്ക് നോട്ടീസ് അയച്ചുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറയിൽ ഇന്ന് കുടുങ്ങിയത് 49317 നിയമ ലംഘനങ്ങള്‍. ഇന്നലെ അര്‍ദ്ധരാത്രി 12 മണിമുതൽ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.

സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസയക്കുന്നത്.

ഇന്നലെ ഉച്ചമുതലാണ് സെർവർ തകരാറിലായത്. നാഷണൽ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള  സോഫ്റ്റ്‍വെയറിലാണ് തകരാർ. പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോർവാഹന വകുപ്പ് വിശദീകരിക്കുന്നു. 

എഐ ക്യാമറയിൽ കുടുങ്ങിയോ, നോട്ടീസ് ഇന്ന് വീട്ടിലെത്തും, പരാതി ഉണ്ടേൽ ചലഞ്ചിന് ഒരേ ഒരു വഴി!

ഒറ്റയടിക്ക് കുറ‌ഞ്ഞത് നാല് ലക്ഷത്തിലേറെ നിയമലംഘനം, കൊല്ലം മുന്നിൽ, തിരുവനന്തപുരം പിന്നാലെ, കണക്കുമായി മന്ത്രി

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച്ച; മൂന്നാം ബലാത്സം​ഗക്കേസിൽ ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും