Latest Videos

നിയമസഭയിൽ ഇന്നും പ്രതിഷേധമുയരും; സ്വപ്നയുടെ ആരോപണം അടിയന്തരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം

By Web TeamFirst Published Jun 28, 2022, 7:28 AM IST
Highlights

സ്വപ്നയുടെ വെളിപ്പെടുത്തൽ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വിഷയം നിയമസഭയിൽ കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുക.

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്നും പ്രതിപക്ഷ- ഭരണ പക്ഷ പോരിനും പ്രതിഷേധങ്ങൾക്കും സാധ്യത. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്നയുടെ ആരോപണം അടിയന്തര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ ശ്രമം. സ്വപ്നയുടെ വെളിപ്പെടുത്തൽ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വിഷയം നിയമസഭയിൽ കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുക. അതേ സമയം, ചോദ്യാത്തരവേളയിൽ മാധ്യമങ്ങൾക്ക് സഭ ടിവി ഏർപ്പെടുത്തിയ സെൻസറിങ് പ്രതിപക്ഷം ഉന്നയിക്കും. പ്രതിഷേധങ്ങൾ കാണിക്കാൻ ആകില്ലെന്നായിരുന്നു സ്പീക്കർ ഇന്നലെ ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. 

നിയമസഭയ്ക്ക് അകത്തെ പ്രതിഷേധം; ചട്ടലംഘനം ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകി സജി ചെറിയാൻ

ഇന്നലെ മാധ്യമപ്രവർത്തകർക്കും പലയിടത്തും വിലക്കുണ്ടായിരുന്നു.  പ്രതിപക്ഷനേതാവിൻറെ ഓഫീസിലേക്കും മന്ത്രിമാരുടെ ഓഫീസിലേക്കും പോയ മാധ്യമപ്രവർത്തകരെ വാച്ച് ആൻറ് വാർഡ് വിലക്കി. പ്രവേശനം മീഡിയാ റൂമിൽ മാത്രമാണെന്നും സ്പീക്കറുടെ നിർദ്ദേശപ്രകാരമാണിതെന്നുമായിരുന്നു വിശദീകരണം. വിവാദം കടുത്തതോടെ വാച്ച് ആൻറ് വാർഡിനുണ്ടായ ആശയക്കുഴപ്പമെന്ന് സ്പീക്കറുടെ ഓഫീസും വിലക്കില്ലെന്ന് പിന്നെ സ്പീക്കറും വ്യക്തമാക്കി. ചോദ്യോത്തരവേളക്ക് ഏർപ്പെടുത്തിയ സെൻസറിംഗായിരുന്നു ഇന്നലെ സഭയിൽ കണ്ട ഇതുവരെ ഇല്ലാത്ത മറ്റൊരു നടപടി. ചോദ്യോത്തരവേള തുടങ്ങിയത് മുതൽ പ്രതിപക്ഷം ബഹളം വെച്ചു. പക്ഷെ മാധ്യമങ്ങൾക്ക് സഭാ ടിവി പ്രതിപക്ഷനിരയുടെ ദൃശ്യങ്ങൾ നൽകിയില്ല. ക്യാമറ മുഴുവൻ മുഖ്യമന്ത്രിയിലേക്കും ഭരണപക്ഷ നിരയിലേക്കും മാത്രമായിരുന്നു. 

read more കറുപ്പണിഞ്ഞെത്തി, പ്രതിപക്ഷ പ്രതിഷേധം, മാധ്യമ വിലക്ക്, വീഡിയോ 'സെൻസറിംഗ്', ഒന്നാം ദിനം നിയമസഭ കലുഷിതം

read more  കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ, രാഹുലിന്റെ ഓഫീസാക്രമണത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്

 

click me!