തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Web Desk   | Asianet News
Published : Jun 13, 2020, 04:33 PM IST
തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ, ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎൽഎയായിരുന്നു. 62 വയസായിരുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ, ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎൽഎയായിരുന്നു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായിരുന്നു അൻപഴകൻ. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയുമായി ഇദ്ദേഹം. ജൂണ്‍ 2നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ