രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

By Web TeamFirst Published May 20, 2021, 5:10 PM IST
Highlights

21 മന്ത്രിമാർക്കും സത്യവാചകം ചൊല്ലി കൊടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, ജിആര്‍ അനിൽ, കെഎൻ ബാലഗോപാൽ, ആര്‍ ബിന്ദു, ചിഞ്ചുറാണി, എംവി ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻ കുട്ടി, വിഎൻ വാസവൻ എന്നിവർ സൗ​ഗൗരവമാണ് പ്രതിജ്ഞ ചെയ്തത്.

സിപിഎമ്മിൽ നിന്നും വീണ ജോർജും ഘടകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, ആന്‍റണി രാജു, അബ്ദുറഹ്മാൻ  എന്നിവ‍ർ ദൈവനാമത്തിലും ഐഎൻഎല്ലിൽ നിന്നുള്ള മന്ത്രി അഹമ്മദ് ദേവ‍ർകോവിൽ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ​ഗവ‍ർണർ ഒരുക്കുന്ന പ്രത്യേക ചായസ്തകാരത്തിൽ പങ്കെടുക്കും. ഇതിനു ശേഷം ആറ് മണിയോടെ ഈ സ‍ർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോ​ഗം സെക്രട്ടേറിയറ്റിൽ ചേരും. ഇതിനു പിന്നാലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും എന്നാണ് പ്രതീക്ഷിക്കുന്നത്.  

click me!