തരമറിഞ്ഞ് കളിക്കണമെന്ന് കസ്റ്റംസിനോട് സെക്രട്ടേറിയറ്റിലെ ഇടതു സംഘടന; പ്രോട്ടോകോൾ ഓഫീസറെ മര്‍ദ്ദിച്ചെന്ന് പരാതി

Published : Jan 11, 2021, 09:54 AM ISTUpdated : Jan 11, 2021, 10:52 AM IST
തരമറിഞ്ഞ് കളിക്കണമെന്ന് കസ്റ്റംസിനോട് സെക്രട്ടേറിയറ്റിലെ ഇടതു സംഘടന; പ്രോട്ടോകോൾ ഓഫീസറെ മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം . കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ പേരെടുത്തു പറഞ്ഞാണ് വിമർശനം 

തിരുവനന്തപുരം: കസ്റ്റംസിനെതിരെ ആഞ്ഞടിച്ച്  സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ പേരെടുത്തു പറഞ്ഞാണ് വിമർശനം.

കസ്റ്റംസിനെതിരെ ഡിജിപിക്കും  ചീഫ് സെക്രട്ടറിക്കും സംഘടന പരാതി നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.  ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ അവിടെ ഉണ്ടാകില്ലെന്നും സംഘടന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി