തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Published : Jun 09, 2020, 06:21 AM IST
തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Synopsis

പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്. 

തൃശ്ശൂര്‍: ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്‍റ് മേഖലകളായി തിരിച്ച് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്. 

അവശ്യ സാധനകൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി. ഇത് രാവിലെ ഏഴ് മുതൽ ഏഴ് വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കർശന നടപടികൾക്കും നിയമ പരിപാലനത്തിനായി കളക്ടർ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയർന്നതും ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്‍റെ അൺലോക്ക് ആദ്യഘട്ട ഇളവുകളുടെ അടിസ്ഥാനത്തിൽ ഇന്നു മുതൽ കൂടുതൽ ഇളവുകളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് കണ്ടെയ്‌ൻമെന്റ് സോണുകൾ ജില്ലയിൽ ഉണ്ടാവുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'