ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം; പിഎംഎ സലാമിന് വിമർശനം, ലീ​ഗ് നേതൃത്വത്തിന് കത്തയച്ചു

Web Desk   | Asianet News
Published : Sep 10, 2021, 08:53 AM ISTUpdated : Sep 10, 2021, 09:03 AM IST
ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം; പിഎംഎ സലാമിന് വിമർശനം, ലീ​ഗ് നേതൃത്വത്തിന് കത്തയച്ചു

Synopsis

ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീ​ഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെയലാണെന്നും ഇവർ ആരോപിക്കുന്നു. 

കോഴിക്കോട്: ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം രം​ഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീ​ഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. 

സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ് പിരിച്ചുവിട്ടത് ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. പി കെ നവാസിനെ എതിർക്കുന്ന എംഎസ്എഫിലെ ഒരു പ്രബല വിഭാ​ഗമാണ് ഇപ്പോൾ നടപടിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നവാസിന്റെ ഭാ​ഗത്ത് നിന്ന് യോ​ഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാർട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ടുപോകരുത് എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഹരിതയുടെ പരാതി കൈകാര്യം ചെയ്ത രീതിയ്ക്കകത്തും പ്രശ്നമുണ്ട്. പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നു എന്ന വിമർശനവും കത്തിലുണ്ട്. 
 

Read Also: ഹരിത പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച്ച; മൂന്നാം ബലാത്സം​ഗക്കേസിൽ ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും