സിസിടിവിയിൽ കുരുങ്ങി, പക്ഷേ ആ 'അ‍ജ്ഞാതനെ' തിരിച്ചറിയാനായില്ല, കൊച്ചി മെട്രോയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണം

By Web TeamFirst Published May 30, 2022, 2:35 PM IST
Highlights

വലിയ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിൽ  അതിക്രമിച്ച് കയറിയ അ‍ജ്ഞാതനെ തിരയുകയാണ് പൊലീസ്. സിസിടിവി ലഭ്യമെങ്കിലും ഇതിൽ നിന്ന്  വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് വിവരം.

കൊച്ചി: കൊച്ചി മെട്രോയിലുണ്ടായ (Kochi Metro) സുരക്ഷ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടംയാർഡിലെ പമ്പ എന്ന മെട്രോ ട്രെയിൻ ബോഗിയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. 'burnt it ,first hit in kochi' എന്ന് സ്പ്രെ പെയിന്‍റ് കൊണ്ട് എഴുതിയ നിലയിലാണ് കണ്ടെത്തിയത്. വലിയ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിൽ  അതിക്രമിച്ച് കയറിയ അ‍ജ്ഞാതനെ തിരയുകയാണ് പൊലീസ്.

സിസിടിവി ലഭ്യമെങ്കിലും ഇതിൽ നിന്ന്  വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് വിവരം. അതിക്രമിച്ച് കയറിയതിന് മെട്രോ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ഇതിൽ ബന്ധമുണ്ടോയെന്ന് അറസ്റ്റിന് ശേഷം മാത്രമെ വ്യക്തമാകൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി. 

കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി, വാടക അറിയാം...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പരിപാടികൾ അവതരിപ്പിക്കാം സൗജന്യമായി, ഈ ദിവസങ്ങളിൽ...

കൊച്ചി: സ്റ്റേഷനുകളിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാമെന്ന ഓഫറുമായി കൊച്ചി മെട്രോ. മെട്രോ സർവീസ് തുടങ്ങിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഓഫർ. ജൂൺ 1 മുതൽ 20 വരെ എല്ലാ സ്റ്റേഷനുകളിലും സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. പരിപാടികൾക്ക് മെട്രോ സ്റ്റേഷനുകളിൽ തയ്യാറാക്കിയ വേദികൾ സൗജന്യമായി ലഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. 

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

കൊച്ചി:പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക.

'40 രൂപയും 20 മിനിറ്റും'; കൊച്ചി മെട്രോ അനുഭവം പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

click me!