കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

Published : Jul 02, 2022, 11:52 AM IST
കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

Synopsis

വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. 

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡപ്പിക്കാൻ ശ്രമം. സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. 

തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്. 

ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠൻ പീഡനം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. സർവ്വകലാശാലയിൽ കരാർ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സർവ്വീസിൽനിന്നും പുറത്താക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. നിലവിൽ തേഞ്ഞിപ്പാലം പൊലീസിൻ്റെ കസ്റ്റഡിയിലാണ് മണികണ്ഠൻ. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ,

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം