കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി; 24 മണിക്കൂർ പൊലീസ് പിക്കറ്റിംഗ് തുടങ്ങി

Published : Mar 28, 2022, 05:47 AM ISTUpdated : Mar 28, 2022, 06:25 AM IST
കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി; 24 മണിക്കൂർ പൊലീസ് പിക്കറ്റിംഗ് തുടങ്ങി

Synopsis

ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെ.റെയിൽ(k rail) സമരം(strike) ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ (cliff house)സുരക്ഷ (security)കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്.

പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ക്ലിഫ് കോമ്പൗണ്ടിൻെറ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസിൽ സുരക്ഷക്ക് മതിയായ പൊലീസുള്ളതിനാൽ കൂടുതൽ സേനാഗംങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം. ക്ലിഫ് ഹൗസിൻെറ സുരക്ഷയ്ക്കായി മാത്രം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് സുരക്ഷ ചുമതല കൈമാറാനുള്ള ചർച്ചയും സജീവമാണ്.

 ക്ലിഫ് ഹൌസിൽ കല്ലിട്ടെന്ന് ബിജെപി

മുരുക്കുംപുഴയിൽ നിന്ന് പിഴുതെടുത്ത കല്ലുമായി ക്ലിഫ് ഹൗസിലേക്ക് മാർച്ച്  ചെയ്ത ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേട് വച്ച് തടയുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് ഒരു സംഘം ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസ് കോബണ്ടിലേക്ക് ചിടിയത്. സമരം നേരിടാൻ വൻ പൊലീസ് സന്നാഹം തയ്യാറായി നിൽക്കുമ്പോഴായിരുന്നു ക്ലിഫ് ഹൗസ് കോംമ്പൗണ്ടിലെ പ്രതീകാത്മക കല്ലിടൽ. മന്ത്രി മന്ദിരത്തിൽ കയറി കല്ലിട്ടശേഷം മുദ്രാവാക്യം വിളിക്കുമ്പോഴാണ് പൊലീസ് എത്തിയത്. തൊട്ടു പുറകിലെ വഴിയിലൂടെ ഇവർ ചാടിക്കടക്കുന്നത് പൊലീസ് അറിഞ്ഞതേയില്ല. കല്ലിടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട ബിജെപി ക്ലിഫ് ഹൗസിൽ കല്ലിട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

എന്നാൽ കല്ലിട്ടത് മന്ത്രി പി പ്രസാദിന് അനുവദിച്ച വീട്ടിലാണെന്ന് വ്യക്തമാക്കി സുരക്ഷാവീഴ്ചയെ ലഘൂകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. വീടിന്റെ അറ്റകുറ്റപണിനടക്കുകയാണ്. അതിനാൽ ആരുമില്ല. സുരക്ഷയും കുറവായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. തൊട്ടുപുറകിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം വഴിയാണ്  ഇവർ ചാടിക്കടന്നത്. മന്ത്രി പി പ്രസാദിന്റെ വീട്ടിൽ നിന്നും അഞ്ചൂറ് മീറ്റർ അകലെയാണ് ക്ലീഫ് ഹൗസ്. ഏതായാലും ക്ലിഫ് ഹൗസ് കോംബോണ്ടിലേക്ക് പ്രതിഷേധക്കാർ കയറിയത് വൻ സുരക്ഷാവീഴ്ചയാണ്. 

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ