
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ 10 മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ എത്തി. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് അധികാരത്തിലെത്തിയിരിക്കുന്നത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ കോണ്‍ഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല.കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രയം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന.ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.
എൻ ആനന്ദ്
പുതുച്ചേരിയിലെ കോൺഗ്രസ്സ് മുൻ എംഎൽഎ. 15 വർഷമായി വിജയ്ക്കൊപ്പം. വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ടിവികെയിലെ രണ്ടാമൻ. ടി നഗറിൽ നിന്നുള്ള എംഎൽഎ.
കെ എ സെങ്കോട്ടയ്യൻ
1977 മുതൽ എംഎൽഎയാണ്. സഭയിൽ എത്തുന്നത് പത്താം തവണ.ജയലളിത, ഇപിഎസ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2025 നവംബറിൽ ടിവികെയിൽ എത്തി.
കെ ജി അരുൺരാജ്
ഐആർഎസ് വിട്ടാണ് ടിവികെയിൽ എത്തിയത്. പ്രകടനപത്രിക സമിതി തലവനും പ്രചാരണ ചുമതലയുള്ള ടിവികെ ജനറൽ സെക്രട്ടറിയുമായിരുന്നു
ആധവ് അർജുന
സാന്റിയാഗോ മാർട്ടിന്റെ മരുമകൻ. വിസികെ പുറത്താക്കിയതോടെ 2025ൽ ടിവികെയിൽ എത്തി. വിജയ് യുടെ പെരന്പൂർ ജയത്തിന്റെ ശില്പി
പി വെങ്കട്ടരമണൻ
വർഷങ്ങളായി വിജയ് ക്കൊപ്പം. ടിവികെ ട്രഷറർ. പാർട്ടിയുടെ ബ്രാഹ്മണ മുഖം
രാജ്‌മോഹൻ
ചെന്നൈ എഗ്മോറിൽ നിന്ന് എംഎൽഎ. മൊട്ടിവേഷൻ സ്പീക്കർ, ജെൻ സി വോട്ടർമാരിലേക്ക് എത്തിയ വീഡിയോകൾക്ക് പിന്നിൽ രാജ്മോഹനാണ്. പാർട്ടിയുടെ ദളിത് മുഖങ്ങളിൽ പ്രധാനിയമാണ്.
സി ടി ആർ നിർമൽകുമാർ
ബിജെപി, എഐഎഡിഎംകെ പാർട്ടികളിൽ നിന്ന് ടിവികെയിലെത്തി. ഡിജിറ്റൽ പ്രചാരണത്തിൻറെ ചുമതലക്കാരൻ.
ഡോ.കെ ടി പ്രഭു
ടിവികെ ശിവഗംഗ ജില്ലാ സെക്രട്ടറി. കാരയ്ക്കുടിയിൽ നിന്ന് അട്ടിമറിജയം നേടി. ദന്തരോഗ വിദ്ഗ്ധനാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam