
ആലപ്പുഴ: നിയുക്ത മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ളക്ക് ജന്മനാടിന്‍റെ സ്വീകരണം. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാൻ മിസോറാമിലെക്ക് യാത്രതിരിക്കും മുമ്പാണ് പിഎസ് ശ്രീധരൻ പിള്ള ആലപ്പുഴയിലെത്തിയത്. ചെങ്ങന്നൂരിന് സമീപം വെൺമണിയിലെ തറവാട്ടു വീട്ടിലെത്തിയ ശ്രീധരൻ പിള്ള അമ്മ ഭവാനി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.
പാര്‍ട്ടി നൽകിയ പദവി അംഗീകാരമായാണ് കാണുന്നതെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ മാനസികമായി തയ്യാറെടുത്തിരുന്നു. ഇനി രാഷ്ട്രീയ പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു.
നവംബർ അഞ്ചിനോ, ആറിനോ സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ചെങ്ങന്നൂരിൽ പൗരാവലി നൽകുന്ന സ്വീകരണപരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam