ക‍ർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു

Published : Feb 10, 2023, 10:25 AM IST
ക‍ർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു

Synopsis

ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും,വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. 

ബെം​ഗളൂരു: കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു. 92 വയസ്സായിരുന്നു. കർണാടകത്തിലെ പ്രമുഖ കോൺ​ഗ്രസ് നേതാവായിരുന്നു ജോൺ. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ബെംഗളുരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1999- 2004 കാലഘട്ടത്തിൽ കർണാടക സർക്കാരിൽ മന്ത്രിയായിരുന്നു. ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി.ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും,വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ