
ആലപ്പുഴ: പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്ത സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വച്ചാണ് മാധ്യമങ്ങളെ കാണുക. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം ഉണ്ടായേക്കും. ഇന്നലെ ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ് ഗ്രൂപ്പും തുടങ്ങി. മത്സരിക്കാനുള്ള നിലമൊരുക്കലിന്‍റെ ഭാഗമായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് എന്നാണ് സൂചന.
വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സിപിഎം പ്രവർത്തകരുമായും സുധാകരൻ ഫോണിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ സിപിഎം നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുകയാണ് സുധാകരൻ. കഴിഞ്ഞ ദിവസം പാർട്ടി അംഗ്വത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം സുധാകരൻ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ജി സുധാകരന്‍റെ വാർത്താസമ്മേളനത്തിന് ശേഷമായിരിക്കും യുഡിഎഫും അമ്പലപ്പുഴയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam